തൃപ്പൂണിത്തുറ: സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഒഫ് നാഷന്റെ (സൈൻ) ആഭിമുഖ്യത്തിൽ 50 ശതമാനം സബ്സിഡി നിരക്കിൽ വനിതകൾക്കുള്ള ടൂവീലർ വിതരണോദ്ഘാടനം സൈൻ ചെയർമാൻ എ.എൻ. രാധാകൃഷ്ണൻ നിർവഹിച്ചു. രൂപേഷ് ആർ. മേനോൻ അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ ട്രഷറർ ശ്രീക്കുട്ടൻ തുണ്ടത്തിൽ, നവീൻ കേശവ്, അജിത് കുമാർ, പി.കെ. പീതാംബരൻ, അലക്സ് ചാക്കോ, കെ.എസ്. ഉണ്ണി, രഞ്ജിത്ത് രവി, മേജർ വിനോദ്, ബബിത തുടങ്ങിയവർ പങ്കെടുത്തു.