മൂവാറ്റുപുഴ: നിർമ്മല അലുംനി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഏർലി ഇന്റർവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം റിട്ട. ജസ്റ്റിസ് പി.എസ്. ഗോപിനാഥ് നിർവഹിച്ചു. നാം പ്രസിഡന്റ് അഡ്വ. ഒ.വി. അനിഷ് അദ്ധ്യക്ഷനായി. ലോഗോ പ്രകാശനം ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിച്ചു. ഡോ.സാറ നന്ദന മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. നഗര സഭ ചെയർമാൻ പി.പി. എൽദോസ്, ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉല്ലാസ് തോമസ് , എം.എ. സഹീർ, ഫാ. ഡോ. ആന്റണി പുത്തൻകുളം, ഡി.ഇ.ഒ കെ.എം. രമാദേവി, ഡോ.ജോസ് അഗസ്റ്റിൻ, ഡോ.പവൻ മധുസൂദൻ, ഡോ. ബീന, പോൾ പി തോമസ് എന്നിവർ സംസാരിച്ചു.