fedaral
എം.ഡിയും സി.ഇ.ഓയുമായ ശ്യാം ശ്രീനിവാസൻ

ഏറ്റവുമുയർന്ന അറ്റപലിശവരുമാനം


കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തെ നാലാംപാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 4,61,937 കോടി രൂപയായി ഉയർന്നു. അറ്റ പലിശ വരുമാനം 14.97 ശതമാനം എന്ന ചരിത്രത്തിലെ ഏറ്റവുമുയർന്ന വളർച്ചയോടെ 2,195.11 കോടി രൂപയിലെത്തി.
രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ബാങ്കിന്റെ സാന്നിദ്ധ്യം ഉറപ്പാക്കിയെന്ന് എം.ഡിയും സി.ഇ.ഓയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു. സാങ്കേതിക, ഡിജിറ്റൽ മേഖലകളിലെ നിക്ഷേപം 15,000 ത്തിലധികം പിൻകോഡുകളിലെ ഇടപാടുകാരിലേക്ക് എത്താൻ ബാങ്കിനെ സഹായിക്കുന്നു. ഇടപാടുകാരുടെ 'ഫസ്റ്റ് ചോയ്‌സ്' ബാങ്കായി ബ്രാൻഡ് ഫെഡറലിനെ മാറ്റുകയാണ് ലക്ഷ്യമെന്നും ശ്യാം ശ്രീനിവാസൻ പറഞ്ഞു.
906.30 കോടി രൂപയാണ് അറ്റാദായം. ബിസിനസ് 19.11 ശതമാനം വർദ്ധിച്ച് 4,61,937.36 കോടി രൂപയിലെത്തി. മുൻവർഷം ഇതേ പാദത്തിൽ 2,13,386.04 കോടി രൂപയായിരുന്ന നിക്ഷേപം 18.35 ശതമാനം വർദ്ധനവോടെ 2,52,534.02 കോടിയിലെത്തി. വായ്പ മുൻ വർഷത്തെ 1,74,446.89 കോടി രൂപയിൽ നിന്ന് 2,09,403.34 കോടിയായി. 20.04 ശതമാനമാണ് വളർച്ചാനിരക്ക്. റീട്ടെയിൽ വായ്പകൾ 20.07 ശതമാനം വർദ്ധിച്ച് 67,435.34 കോടി രൂപയായി. വാണിജ്യ ബാങ്കിംഗ് വായ്പകൾ 26.63 ശതമാനം വർദ്ധിച്ച് 21,486.65 കോടി രൂപയിലും കോർപ്പറേറ്റ് വായ്പകൾ 11.97 ശതമാനം വർദ്ധിച്ച് 73,596.09 കോടി രൂപയിലും ബിസിനസ് ബാങ്കിംഗ് വായ്പകൾ 21.13 ശതമാനം വർദ്ധിച്ച് 17,072.58 കോടി രൂപയിലുമെത്തി. സ്വർണവായ്പകൾ 27.14 ശതമാനം വളർച്ചയോടെ 25,000 കോടി രൂപ കടന്നു.
അറ്റപലിശ വരുമാനം 2195.11 കോടി രൂപയിലെത്തി. ചരിത്രത്തിലെ ഏറ്റവുമുയർന്ന അറ്റപലിശ വരുമാനമാണിത്. 4,528.87 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. അറ്റ നിഷ്‌ക്രിയ ആസ്തി 1,255.33 കോടി രൂപയാണ്. അറ്റമൂല്യം 29,089.41 കോടി രൂപയായി. 1500ലധികം ശാഖകളും 2013 എ.ടി.എമ്മുകളും ബാങ്കിനുണ്ട്.