കൊച്ചി: സ്വാമി ചിന്മയാനന്ദയുടെ നൂറ്റിയെട്ടാം ജയന്തിയും ആദിശങ്കരാചാര്യ ജയന്തിയും ആഘോഷിക്കുന്നതിന്റെ ഭാഗമായി ആഗോള ചിന്മയ മിഷൻ സംഘടിപ്പിക്കുന്ന ചിന്മയ ശങ്കരം പരിപാടിക്ക് നാന്ദി കുറിച്ച് നടക്കുന്ന രഥയാത്രയ്ക്ക് നാളെ തുടക്കമാകും. രാവിലെ 10.30ന് വെളിയനാട് ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷനിൽ നിന്നാണ് യാത്ര തുടങ്ങുന്നത്. പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് രഥയാത്ര ഫ്ലാഗ്ഓഫ് ചെയ്യും.
സമ്മേളനത്തിൽ പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ്, ചിന്മയ മിഷൻ കേരള അധ്യക്ഷൻ സ്വാമി വിവിക്താനന്ദ സരസ്വതി തുടങ്ങിയവർ പങ്കെടുക്കും. എറണാകുളം ജില്ലയിൽ പര്യടനം നടത്തുന്ന യാത്ര മേയ് എട്ടിന് ചിന്മയ ശങ്കരത്തിന്റെ പ്രധാനവേദിയായ എറണാകുളത്തപ്പൻ മൈതാനിയിൽ എത്തിച്ചേരും.