മൂവാറ്റുപുഴ: ഗതാഗത വകുപ്പിന്റെ 2024ലെ വിചിത്ര സർക്കുലർ പിൻവലിക്കുക, ഡ്രൈവിംഗ് സ്കൂളുകളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഡ്രൈവിങ്ങ് ടെസ്റ്റ് നടക്കുന്ന പെരിങ്ങഴയിലെ ഗ്രൗണ്ട് ഉപരോധിച്ചു. ഇതേ തുടർന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ മടങ്ങിപ്പോയി. മൂവാറ്റുപുഴ ആർ.ടി.ഒ ഓഫിസിന് കീഴിൽ 53 ഡ്രൈവിംഗ് സ്കൂളാണ് ഉള്ളത്. പെരിങ്ങഴയിൽമാത്രം 45ഓളം പേരാണ് ഡ്രൈവിങ് ടെസ്റ്റിനായി എത്തിയത്.