പെരുമ്പാവൂർ:കുന്നത്തുനാട് താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ യൂണിയന് കീഴിലുള്ള കരയോഗങ്ങളിലെ വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് അംഗം അഡ്വ. കെ. ശ്രീശകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് സി.എസ്. രാധാകൃഷ്ണന്റെ അദ്ധ്യക്ഷത വഹിച്ചു. എസ്. കൃഷ്ണരാജ് ക്ലാസ് നയിച്ചു. രഞ്ജിത്ത് എസ്. മേനോൻ, കെ.ജി. അനീഷ് എന്നിവർ സംസാരിച്ചു.