കൊച്ചി: സംസ്ഥാനത്തൊട്ടാകെ നടന്ന ഡ്രൈവിംഗ് സ്കൂളുകളുടെ പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി. ടെസ്റ്റിന് എത്തേണ്ട അപേക്ഷകരാരും ഇന്നലെ എത്തിയില്ല. ജില്ലയിൽ എറണാകുളം, മൂവാറ്റുപുഴ എന്നീ ആർ.ടി.ഒ ഓഫീസുകളിലും ആലുവ, അങ്കമാലി, കോതമംഗലം, മട്ടാഞ്ചേരി, നോർത്ത് പറവൂർ, പെരുമ്പാവൂർ, തൃപ്പൂണിത്തുറ എന്നീ സബ് ഓഫീസുകളിലും ടെസ്റ്റ് മുടങ്ങി. രാവിലെ ടെസ്റ്റിന് എത്തിയ ഉദ്യോഗസ്ഥർ സർക്കുലർ വായിച്ചെങ്കിലും ഇതുമായി മുന്നോട്ടുപോകാൻ സാദ്ധ്യമല്ലെന്ന് ഡ്രൈവിംഗ് സ്കൂൾ അധികൃതർ അറിയിച്ചു.
വിവാദ സർക്കുലർ പിൻവലിക്കണമെന്നാണ് ഡ്രൈവിംഗ് സ്‌കൂൾ സംയുക്ത സമരസമിതിയുടെ ആവശ്യം. ടെസ്റ്റിന് അപേക്ഷകർ എത്താത്തതിനാൽ ഉദ്യോഗസ്ഥർ ആബ്സെന്റ് ഇട്ട് മടങ്ങിപ്പോയി.
എന്നാൽ പ്രതിദിനം 60 പേർക്ക് ടെസ്റ്റ് നടത്തുന്നതിനായി പുതുക്കിയ സർക്കുലർ ഇറക്കാത്തതിൽ ആർ.ടി.ഒമാർക്കിടയിൽ ആശയക്കുഴപ്പമുണ്ട്. പ്രതിദിനം 30 പേർക്ക് ടെസ്റ്റ് നടത്താനുള്ള സർക്കുലറാണ് നിലവിലുള്ളത്. നേരത്തെ പ്രതിഷേധം ഉയർന്നപ്പോൾ ഡ്രൈവിംഗ് ടെസ്റ്റ് 50 ആക്കാൻ വാക്കാൽ നിർദ്ദേശിച്ച മന്ത്രി പിന്നീട് തള്ളി പറഞ്ഞിരുന്നു. ഇതും ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്.
ലേണേഴ്സ് ടെസ്റ്റുകൾ നടന്നു
പേരാണ് കാക്കനാട് ഇന്നലെ ടെസ്റ്റിനെത്തിയത്. ഇവരും ടെസ്റ്റിന് നിൽക്കാതെ മടങ്ങിപ്പോയി. 30 പേർ സ്ലോട്ട് ബുക്ക് ചെയ്തിരുന്നു. എന്നാൽ ലേണേഴ്സ് ടെസ്റ്റുകൾ ഒന്നും മുടങ്ങിയില്ല. കഴിഞ്ഞ മാർച്ച് ഏഴിനും ജില്ലയിൽ ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധം നടത്തിയിരുന്നു.
ജില്ലയിൽ പ്രതിഷേധം നടന്നില്ല. രാവിലെ ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഡ്രൈവിംഗ് സ്കൂളുകാരുടെ ആവശ്യം അറിയിക്കുകയായിരുന്നു
ടി.പി. ബൈജു
സംസ്ഥാന പ്രസിഡന്റ്
ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ യൂണിയൻ