kanthari
മുടക്കുഴ ഗ്രാമപഞ്ചായത്ത് കാന്താരി ഗ്രാമം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു.

കുറുപ്പംപടി: കാന്താരി ഗ്രാമമാകാൻ ഒരുങ്ങി മുടക്കുഴ പഞ്ചായത്ത്. ലയൺസ് ക്ലബ് ഓഫ് ഇന്റർനാഷണൽ പെരുമ്പാവൂർ മണ്ണുത്തിയിൽ നിന്ന് കൊണ്ടുവന്നവെള്ള കാന്താരി മുളകിൻ തൈകളാണ് കൃഷിയിറക്കുക. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ കാന്താരിഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മെഴ്സി ജെയിംസ് അദ്ധ്യക്ഷയായി. ഡോളി ബാബു, ജോസ്. എ. പോൾ, വൽസ വേലായുധൻ, രജിത ജയ്മോൻ, ജില്ല ലയൺസ് ക്ലബ് സെക്രട്ടറി പീറ്റർ, ജയിംസ് ആലിയാട്ടുകുടി, പോൾ പൊട്ടക്കൽ, ബേബി, ദീപ ശ്രീജിത്ത്, ടി.കെ. സണ്ണി, സോഫി രാജൻ, സാലി ബിജോയ്, ബിന്ദു വി.എ, എൻ.പി. രാധിക, കെ.ആർ സേതു എന്നിവർ സംസാരിച്ചു.