വൈപ്പിൻ : ചെറായി എലിഞ്ഞാംകുളം ഭഗവതിക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച ശ്രീകോവിലിന്റെ പുനഃപ്രതിഷ്ഠ ചടങ്ങുകൾ നാളെ മുതൽ ആരംഭിക്കും. നാളെ വൈകിട്ട് ആചാര്യവരണം, ഗുരുപൂജ, 5 ന് രാവിലെ മഹാഗണപതി ഹോമം, മുളപൂജ, മൃത്യുജ്ഞയഹോമം, വൈകിട്ട് ഭഗവതി സേവ. 6ന് ക്ഷേത്രപൂജകൾ കൂടാതെ രാവിലെ താഴികക്കുടം പ്രതിഷ്ഠയും വൈകിട്ട് ക്ഷേത്ര സമർപ്പണവും നടക്കും. 7ന് നവപീഠ കലശവും, 8 ന് രാവിലെ 11.30ന് പീഠ പ്രതിഷ്ഠയും നടക്കും. 9ന് രാവിലെ മണ്ഡപ നമസ്‌ക്കാരം, 10 ന് രാവിലെ 7.30ന് പ്രതിഷ്ഠ, ഉച്ചയ്ക്ക് അമൃതഭോജനം. 11ന് വൈകിട്ട് കൊടിമര സമർപ്പണം. 13ന് രാവിലെ 7.30ന് ധ്വജ പ്രതിഷ്ഠ, വൈകിട്ട് 7ന് കൊടിയേറ്റ്, തുടർന്ന് തിരുവാതിര കളി, മെഗാഷോ. 14ന് രാത്രി നാടൻ കലാപരിപാടികൾ, 15ന് വൈകിട്ട് മുത്തപ്പൻ വിളക്ക്, രാത്രി നാടൻ കലാപരിപാടികൾ, 16ന് രാത്രി അഷ്ഠനാഗക്കളം, നാടൻ കലാപരിപാടികൾ. 17ന് വൈകിട്ട് പകൽപൂരം, രാത്രി ആറാട്ട്‌