kothamangalam
കോതമംഗലത്ത് നടന്നെ മെയ് ദിനറാലി

കോതമംഗലം : മെയ് ദിനത്തോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയൻ കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ദിന റാലിയും പൊതുസമ്മേളനവും നടത്തി. രാവിലെ 10 ന് കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി മുനിസിപ്പൽ ഓഫീസിന് സമീപം സമാപിച്ചു. തുടർന്ന് എ.ഐ.ടി.യു.സി താലൂക്ക് സെക്രട്ടറി എം.എസ്. ജോർജിന്റെ അദ്ധ്യക്ഷതയിൽ മെയ് ദിന സമ്മേളനം നടന്നു. സമ്മേളനം സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ് പി.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. മനോജ് ഗോപി, എസ്. സതീഷ്, കെ.എ. ജോയി, സി.പി.എസ്. ബാലൻ, പി.എം. മുഹമ്മദാലി തുടങ്ങിയവർ പ്രസംഗിച്ചു.