y

തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാട്ടർ അതോറിട്ടി സി.ഇ, ഇ.ഇ എന്നിവരുമായി പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, വൈസ് പ്രസിഡന്റ് എസ്.എ. ഗോപി, സ്ഥിരം സമിതി അദ്ധ്യക്ഷരായ സുധ നാരായണൻ, മിനി പ്രസാദ് എന്നിവർ ചർച്ച നടത്തി. തൃപ്പൂണിത്തുറ, പിറവം എം.എൽ.എമാരും ആമ്പല്ലൂർ, ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും മറ്റ് ഉദ്യോഗസ്ഥരുമടങ്ങുന്ന സമിതി അടിയന്തരമായി യോഗം ചേർന്ന് ശാശ്വതമായ പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന് ചർച്ചയിൽ തീരുമാനമായി.