hajj
ജമാഅത്ത് കൗൺസിൽ കുന്നത്തുനാട് താലൂക്ക് കമ്മിറ്റി മാറമ്പിള്ളിയിൽ സംഘടിപ്പിച്ചഹജ്ജ് പഠനക്യാമ്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ തൊട്ടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്യുന്നു.


പെരുമ്പാവൂർ: മാറം പള്ളി കമ്മ്യൂണിറ്റി ഹാളിൽ കുന്നത്ത്നാട് താലൂക്ക് ജമാഅത്ത് കൗൺസിൽ സംഘടിപ്പിച്ച ഹജ്ജ് പഠന ക്യാമ്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉൽഘാടനം ചെയ്തു. താലൂക്ക് കൗൺസിൽ പ്രസിഡണ്ട് വി.എം. അലിയാർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുട്ടം അബ്ദുള്ള, പ്രോഗ്രാം കമ്മിറ്റി കൺവീനർ എം.പി. ബാവ മാസ്റ്റർ,​ ഇസ്മയിൽ ഫൈസി വണ്ണപ്പുറം, എം.എം.ബാവ മുലവി അബ്ദുള്ള ബാഖവി, ട്രഷറർ അഡ്വ. സി.കെ.സെയ്ത് മുഹമ്മദാലി, അൽ ഫലാഹ് സഹൽ ഹാജി, ഹാറൂൺ കരിമക്കാട്, കെ.എം.ഷാജി എന്നിവർ പ്രസംഗിച്ചു.