ആലുവ: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തിൽ ആലുവയിൽ ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല. പറവൂർ കവലയിലെ ടെസ്റ്റ് ഗ്രൗണ്ടിൽ ഉദ്യോഗസ്ഥർ എത്തിയെങ്കിലും ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാർ പ്രതിഷേധിച്ചതോടെ പരീക്ഷ നടന്നില്ല. പരിഷ്കരണത്തിലെ അപാകതകൾക്കെതിരെയായിരുന്നു പ്രതിഷേധം. ആലുവ മേഖല ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ നടത്തിയ പ്രതിഷേധം സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.എം. സഹീർ ഉദ്ഘാടനം ചെയ്തു. വർഗീസ് ബിനു, എം.എസ്. ഷാജി, അബ്ദുൽ ഹഫീസ്, എം.എസ്. പ്രീത എന്നിവർ സംസാരിച്ചു.