mayday
സി.ഐ.ടി.യു, എ.ഐ.ടി.യു.സി തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന മെയ് ദിന സമ്മേളനം എ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ : സി.ഐ.ടി.യു - എ.ഐ.ടി.യു.സി തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ പെരുമ്പാവൂർ ടൗണിൽ മെയ് ദിന റാലിയും പഴയ പച്ചക്കറി മാർക്കറ്റിന് മുന്നിൽ പൊതുസമ്മേളനവും നടത്തി. സി.ഐ.ടി യു ഏരിയ പ്രസിഡന്റ് പി.എസ് സുബ്രമണ്യന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം എ. ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു .സി.ഐ.ടി യു ജില്ലാ കമ്മിറ്റി അംഗം എൻ.സി. മോഹനൻ, എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം രാജേഷ് കാവുങ്കൽ, ശാരദ മോഹൻ, സുജു ജോണി, അഡ്വ. രമേഷ് ചന്ദ്, സി.എം. അബ്ദുൾ കരീം, പി.എം. സലീം വി.പി. ഖാദർ, കെ.എ. മൈതീൻ പിള്ള, വി.വി. ആൻ്റെണി, കെ.ഇ. നൗഷാദ് കെ.പി. റെജിമോൻ എന്നിവർ സംസാരിച്ചു.