കാലടി: ശ്രീമൂലനഗരം കൊണ്ടോട്ടിയിൽ മുൻ ഗ്രാമ പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ സുലൈമാൻ പുതുവാൻകുന്നിനെയും, നാട്ടുകാരെയും ആക്രമിക്കുകയും, വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത ഗൂണ്ടകളെയും, നേതൃത്വം നൽകിയവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ലിന്റോ .പി ആന്റുവും, മണ്ഡലം പ്രസിഡന്റ് ജിനാസ് ജബ്ബാറും ആവശ്യപ്പെട്ടു . അക്രമണത്തിന് ഒത്താശ ചെയ്ത മുഴുവൻ ആളുകളെയും അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ തുടങ്ങുമെന്നും ഇവർ പറഞ്ഞു.