mangofest

കൊച്ചി: ഗ്രീൻ എർത്ത് ഫാം സൊസൈറ്റി സംഘടിപ്പിക്കുന്ന പത്താമത് കൊച്ചി ഇന്റർനാഷണൽ മാംഗോ ഫെസ്റ്റിന് മറൈൻഡ്രൈവ് ജി.സി.ഡി.എ ഗ്രൗണ്ടിൽ ഇന്നാരംഭിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട മാമ്പഴങ്ങളുടെ പ്രദർശനവും വില്പനയും ഉണ്ടായിരിക്കും. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ഫുഡ് കോർട്ട്, കലാപരിപാടികൾ, ഷോപ്പിംഗ് ഫെസ്റ്റ് എന്നിവ നടക്കും. മേയ് 19 വരെ നടക്കുന്ന ഫെസ്റ്റ് അവധി ദിവസങ്ങളിൽ രാവിലെ 11മുതൽ രാത്രി 10വരെയും പ്രവൃത്തി ദിനങ്ങളിൽ ഉച്ചകഴിഞ്ഞ് രണ്ടുമുതൽ രാത്രി 10വരെയുമാണ്. വാർത്താസമ്മേളനത്തിൽ സംഘാടകരായ വിജയകുമാർ, എൻ.കെ. സായിദ്, എം.ടി. മുനീർ എന്നിവർ പങ്കെടുത്തു.