intuc
ഐ.എൻ.ടി.യു. സി. റീജിയണൽ കമ്മറ്റി പെരുമ്പാവൂരിൽ നടത്തിയ മെയ് ദിന റാലിയുടെ ഉദ്ഘാടനം റീജിയണൽ പ്രസിഡൻ്റ് ഡേവിഡ് തോപ്പിലാന്ഫ്ളാഗ് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂർ: ഐ.എൻ.ടി.യു. സി. റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമ്പാവൂരിൽ മെയ് ദിന റാലിയും പൊതുസമ്മേളനവും നടന്നു. പെരുമ്പാവൂർ ഇന്ദിരാ ഭവനിന് മുന്നിൽ നിന്ന് ആരംഭിച്ച റാലി എൽദോസ് കുന്നപ്പള്ളി എം.എൽ.എ റീജിയണൽ പ്രസിഡന്റ് ഡേവിഡ് തോപ്പിലാന് ഫ്ലാഗ് കൈമാറി ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് ഡേവിഡ് തോപ്പിലാന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്
കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി.ഇ. റഹീം, ജില്ലാ കമ്മിറ്റി അംഗം സി.വി. മുഹമ്മദാലി, കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോയി പൂണേലി, മുൻ കെ.പി.സി.സി. സെക്രട്ടറി ടി.എം. സക്കീർ ഹുസൈൻ, പി.പി. അവറാച്ചൻ, തർവായിക്കുട്ടി, ,ബിന്ദു ഗോപാലകൃഷ്ണൻ, സ്ലീബ സാമുവൽ, മുനിസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബ്, കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധുഅരവിന്ദ്, പി.കെ. മുഹമ്മദ് കുഞ്ഞ്, സുലൈമാൻ പോഞ്ഞാശേരി, പി.ഡി. മഹേഷ്, അഡ്വ: ബേസിൽ ജോയ്, അലി അലിയാർ, സി.കെ. രാമകൃഷ്ണൻ, സാബു പള്ളിക്കൽ, സോളി ബെന്നി, റിജു കുര്യൻ, വി.പി. നൗഷാദ്, അലിമൊയ്തീൻ, സജി പടയാട്ടി, ഷണ്മുഖൻ കോടനാട്, സിദ്ദിഖ് പുളിയാമ്പിള്ളി, സുലൈമാൻ കുറ്റിപ്പാടം, റഫീക്ക് കോന്നംകുടി, കെ.സി. അരുൺ, ജിനിൻ രാജ്, ഷീബ എൽദോസ്, മുജീബ്, വി.ടി. തങ്കച്ചൻ, ജെഫർ റോഡ്രിഗ്സ് എന്നിവർ സംസാരിച്ചു.