പെരുമ്പാവൂർ: സർവമത സമ്മേളന ശതാബ്ദി ആഘോഷത്തിന്റെയും ഗുരു നിത്യ ചൈതന്യയതിയുടെ ജന്മ ശതാബ്ദി ആഘോഷത്തിന്റെയും ഭാഗമായി ഗുരുകുലം സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച വിജ്ഞാന സദസ്സ് ഇരിങ്ങോളിൽ നടന്നു. വാഴയിൽ പദ്മിനിയുടെ വസതിയിൽ നടന്ന ഗൃഹസദസ്സിൽ സി.എച്ച്. മുസ്തഫ മൗലവി മുഖ്യപ്രഭാഷണം നടത്തി. സ്വാമിനി ജ്യോതിർമയി ഭാരതി പ്രഭാഷണം നടത്തി. സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം.എസ്. സുരേഷ്, ജില്ലാ കാര്യദർശി സി.എസ്. പ്രതീഷ്, ജില്ലാ സഹകാരി എം.എസ്. സുനിൽ, എ.കെ. മോഹനൻ, ജോജോ പോൾ, അഭിജിത് കെ.എസ്, ജിനിൽ സി.വി, എം.എസ്. പദ്മിനി എന്നിവർ സംസാരിച്ചു.