പെരുമ്പാവൂർ: എല്ലാ മതങ്ങളുടെയും പൊരുൾ ഒന്നായതുകൊണ്ട് എല്ലാവരും എല്ലാ മതങ്ങളും പഠിക്കണമെന്ന് സ്വാമി ധർമ്മ ചൈതന്യ. ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരു വിളിച്ചു ചേർത്ത സർവമത സമ്മേളന ശതാബ്ദി അഘോഷത്തിന്റെ ഭാഗമായി തോട്ടുവ മംഗലഭാരതിയിൽ സംഘടിപ്പിച്ച ഖുർആൻ പഠനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാമിനി ജ്യോതിർമയി ഭാരതിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഖുർആൻ അകമ്പൊരുൾ വ്യാഖ്യാതാവ് സി.എച്ച്. മുസ്തഫ മൗലവി, മലയാറ്റൂർ നാരായണ ഗുരുകുലം അദ്ധ്യക്ഷൻ സ്വാമി ശിവദാസ്, സെന്റർ ഫോർ ഇൻക്ലൂസീവ് ഇസ്ലാം ആൻഡ് ഹ്യൂമനിസം സെക്രട്ടറി ഷാജഹാൻ, ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം.എസ്. സുരേഷ്, ജോജോ പോൾ, ഡോ. പ്രഭാവതി പ്രസന്നകുമാർ, കെ.പി. ലീലാമണി, സ്വാമിനി ത്യാഗീശ്വരി എന്നിവർ സംസാരിച്ചു.