pravasi

കൊച്ചി: പ്രവാസികൾക്ക് നിയമസഹായം നൽകുന്നതിനായി പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റിയും വിവിധ സംഘടനകളും ചേർന്ന് നീതിമേള സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 25ന് മുമ്പായി അപേക്ഷിക്കണം. സർക്കാർ തലത്തിൽ അപേക്ഷകൾ നൽകി നടപടി ഇല്ലാതെ വന്നാൽ ബന്ധപ്പെട്ട വകുപ്പുകളുടെ ഉയർന്ന ഓഫീസുകൾ, സെക്രട്ടേറിയറ്റ്, മുഖ്യമന്ത്രിയുടെ പരാതി പരിഹാര വിഭാഗം, നോർക്ക എന്നിവയുമായി ബന്ധപ്പെട്ടാണ് പരിഹാര നടപടികൾ സ്വീകരിക്കുന്നത്. ആദ്യ ഘട്ടത്തിൽ യു.എ.ഇയിൽ താമസിക്കുന്നവർക്കും മടങ്ങിവന്നവർക്കും പരാതി സമർപ്പിക്കാം. വാർത്താസമ്മേളനത്തിൽ ചീഫ് കോ-ഓർഡിനേറ്റർ അഡ്വ. ഷാനവാസ് കാട്ടകത്ത്, അഡ്വ. ബീന പ്രസാദ്, അഡ്വ. കെ.എസ്. ബഷീർ എന്നിവർ പങ്കെടുത്തു.