കോലഞ്ചേരി: വലമ്പൂർ മനയ്ക്കൽമാരി റെസിഡന്റ്സ് അസോസിയേഷൻ വാർഷികവും കുടുംബസംഗമവും മഴുവന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഘ മരിയ ബേബി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.ആർ. മനോജ് അദ്ധ്യക്ഷനായി. കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ വി.പി. സുധീഷ് മുഖ്യാതിഥിയായി. പായിപ്ര ദമനൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം രാജി സനീഷ്, എ.വി. ഓമന, ആർ. രാജേഷ്, സുനിൽ രാജൻ, ഇ.എസ്. കലേഷ്, വി.സി. വിജയൻ എന്നിവർ സംസാരിച്ചു.