കോലഞ്ചേരി: പി.പി. റോഡിൽ പട്ടിമ​റ്റത്തിനും പുളിഞ്ചോടിനും ഇടയിൽ കോട്ടമലത്താഴത്ത് അപകടങ്ങൾ തുടരുന്നു. അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് അപകടങ്ങൾക്ക് കാരണം. ഇവിടെയുള്ള കൊടുംവളവിൽ വാഹനങ്ങളുടെ വേഗത്തിനും ഗതി നിയന്ത്റണത്തിനുമാവശ്യമായ ചെരിവ് കുറവായതാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസം ഇവിടെ ഉണ്ടായ അപകടത്തിൽ ഒരു യുവാവ് മരിച്ചു. ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് റോഡിലൂടെ പോകുന്നത്. ശാസ്ത്രീയമായി റോഡ് ടാർ ചെയ്ത് സുഗമമായ രീതിയിൽ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന വിധം ക്രമീകരണങ്ങൾ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.