കൊച്ചി: കടുത്ത വേനൽ പരിഗണിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് യു.ടി.യു.സി ജില്ലാ തൊഴിലാളി സംഗമം ആവശ്യപ്പെട്ടു. പകൽ 11 മുതൽ 3 വരെ നിർമാണജോലികൾക്കുള്ള നിയന്ത്രണം ലംഘിച്ച് തൊഴിലാളികളെ ജോലി ചെയ്യിക്കുന്നുണ്ട്. ഇക്കാര്യം അധികൃതർ പരിശോധിച്ച് നടപടി സ്വീകരിക്കണം.ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്തു. യു.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.ടി. വിമലൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജെ. കൃഷ്ണകുമാർ, യു.ടി.യു.സി സംസ്ഥാന സെക്രട്ടറി എസ്. ജലാലുദ്ദീൻ, ബേബി പാറേക്കാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.