കൊച്ചി: ജില്ലയിൽ ട്രേഡ് യൂണിയനുകൾ മേയ്ദിനം ആചരിച്ചു. എറണാകുളം, പാലാരിവട്ടം, കളമശേരി, അമ്പലമുകൾ, തൃപ്പൂണിത്തുറ, പറവൂർ, മുവാറ്റുപുഴ, പള്ളുരുത്തി, കൊച്ചി, കൂത്താട്ടുകുളം, അത്താണി, പെരുമ്പാവൂർ, കോതമംഗലം, അങ്കമാലി, പിറവം, ആലുവ, വൈപ്പിൻ, കൊച്ചിൻപോർട്ട് എന്നിവിടങ്ങളിൽ മേയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി.
എറണാകുളം ബോട്ട്‌ജെട്ടിയിൽ നടന്ന പൊതുസമ്മേളനം സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ടി.സി.സഞ്ജിത് അദ്ധ്യക്ഷത വഹിച്ചു.
പാലാരിവട്ടത്ത് നടന്ന റാലിയും പൊതുസമ്മേളനവും സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം സി.എൻ.മോഹനൻ ഉദ്ഘാടനം ചെയ്തു. കെ.കെ.സന്തോഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കളമശേരിയിൽ സി.ഐ.ടി.യു ദേശീയ സെക്രട്ടറി ദീപ.കെ.രാജൻ ഉദ്ഘാടനം ചെയ്തു. എം.എ.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. അമ്പലമുകളിൽ നടന്ന റാലിയും പൊതുസമ്മേളനവും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ശർമ്മ ഉദ്ഘാടനം ചെയ്തു. വിശ്വപ്പൻ അദ്ധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറയിൽ നടന്ന റാലിയും പൊതുസമ്മേളനവും കെ.എൻ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.