photo
ഇടതുപക്ഷ ട്രേഡ് യൂണിയൻ സെന്ററുകളുടെനേതൃത്വത്തിൽ ചെറായിദേവസ്വം നടയിൽ മെയ്ദിന സമ്മേളനം ടി. യു. സി. ഐ. അഖിലേന്ത്യാ സെക്രട്ടറി ചാൾസ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ:വൈപ്പിൻകരയിലെ ഇടതുപക്ഷ ട്രേഡ് യൂണിയൻ സെന്ററുകളുടെനേതൃത്വത്തിൽ ചെറായിദേവസ്വം നടയിൽ പൊതു സമ്മേളനം നടന്നു.
വൈകിട്ട് ഗൗരീശ്വരംക്ഷേത്ര നടയിൽ നിന്നും ആരംഭിച്ച പ്രകടനംദേവസ്വം നടയിൽ എത്തി.
ടി. യു. സി. ഐ. അഖിലേന്ത്യാ സെക്രട്ടറി ചാൾസ് ജോർജ് ഉദ്ഘാടനം ചെയ്തു. എട്ട് മണിക്കൂർ തൊഴിൽ, വിശ്രമം,വിനോദം എന്നതിനുപകരം ഇന്ത്യയിൽ 12 മണിക്കൂർ തൊഴിൽ ആക്കുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങളാണ് നടന്നുവരുന്നതെന്ന് ഉദ്ഘാടന പ്രാസംഗികൻ ചൂണ്ടിക്കാണിച്ചു .പോരാട്ടങ്ങളിലൂടെനേടിയെടുത്ത തൊഴിലാവകാശങ്ങൾ തിരിച്ചെടുക്കാൻ അനുവദിക്കരുതെന്നും ആഹ്വാനം ചെയ്തു.

എ.ഐ.ടി.യു.സി. വൈപ്പിൻ ഏരിയ പ്രസിഡന്റ് എൻ. ബി. അയ്യൂബ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം അലി അക്ബർ, എ.ഐ.ടി.യു.സി.നേതാവ് ടി. എ. ആന്റണി,സി.ഐ.ടി.യു. വൈപ്പിൻ ഏരിയ പ്രസിഡന്റ്വി.ബി.പുഷ്‌കരൻ, വൈപ്പിൻബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എ. സാജിത്ത് , സംയുക്ത ട്രേഡ് യൂണിയൻ കമ്മിറ്റി കൺവീനർ പി .വി.ലൂയിസ് , എൻ. എ.ജയിൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിനും പൊതുസമ്മേളനത്തിനും എ. കെ. ശശി,ബാബു കടമക്കുടി, പി. വി. രാജൻ, കുശൻ എന്നിവർ നേതൃത്വം നൽകി.