വൈപ്പിൻ: കുഴുപ്പിള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യമ്പിള്ളി സാമൂഹ്യ സേവാസമിതി ഹാളിൽ നടന്ന അഡ്വ. എം.വി. പോൾ അനുസ്മരണം കെ.പി.സി.സി. ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ജെ. അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. എം.എം. പ്രമുഖൻ, പള്ളിപ്പുറം ബ്ലോക്ക്‌കോൺഗ്രസ്സ് പ്രസിഡന്റ് എ.ജി. സഹദേവൻ, എ.പി. ആന്റണി, യു.ഡി.എഫ്. ചെയർമാൻ വി.കെ. ഇക്ബാൽ, വി.എസ്. സോളിരാജ്, കെ.ജി .ഡോണോ, യൂത്ത്‌കോൺഗ്രസ്സ് ദേശീയ കോഡിനേറ്റർ ദീപക് ജോയ്, ടി.ജി. വിജയൻ, എ.ഡഗ്ലസ്, കെ.വി. അഗസ്റ്റിൻ, ടി. പി. വിത്സൻ, എൻ.ആർ. ഗിരീശൻ, വി.എ.എം. സഗീർ, സിനോജ് കുമാർ, ഇ.വി. ഉത്തമൻ, സജ്ജാദ് സഹീർഎന്നിവർ സംസാരിച്ചു.