കോലഞ്ചേരി: പുത്തൻകുരിശ് സബ്
രജിസ്ട്രാർ ഓഫീസിന് എതിർവശത്തുള്ള കുഴിവേലിൽ തടി മില്ലിൽ തീപിടിത്തം. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. തടികൾ കൂട്ടിയിട്ടിരുന്ന ഭാഗത്ത് പ്ലാവ്, ആഞ്ഞിലി മുതലായ തടികൾക്കാണ് തീപിടിച്ചത്. പട്ടിമറ്റം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തീ അണച്ചു.