മൂവാറ്റപുഴ: രാഹുൽ ഗാന്ധിക്കെതിരെ വ്യാജവീഡിയോ നിർമ്മിച്ചെന്ന മാത്യു കുഴൽനാടൻ എം.എൽ.എയുടെ പരാതിയിൽ കേസെടുത്തു. തൃക്കളത്തൂർ ശ്രീജഭവനിൽ രാജേഷ് ജി .നായർക്കെതിരെയാണ് എറണാകുളം റൂറൽ സൈബർ പൊലീസ് കേസെടുത്തത്. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്നാണ് കുറ്റം. തുടർനടപടി സ്വീകരിക്കാൻ എഫ്.ഐ.ആർ മൂവാറ്റുപുഴ പൊലീസിന് കൈമാറും.