കൊച്ചി: ദേശീയ പാത 66 മൂത്തകുന്നം ഇടപ്പള്ളി റീച്ചിൽ, പറവൂർ പുഴക്ക് കുറുകെ നിർമ്മിക്കുന്ന പുതിയ പാലത്തിന് വേണ്ടത്ര ഉയരമില്ലാത്ത പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഹൈബി ഈഡൻ എം.പി ദേശീയ പാതാ പ്രോജക്ട് ഡയറക്ടറോട് ആവശ്യപ്പെട്ടു.

നിലവിലെ ഉയരത്തിൽ പാലം പണിതാൽ ഇതു വഴിയുള്ള ബോട്ട് സർവീസുകൾക്ക് തടസമാകും. വേലിയേറ്റം പോലുള്ള സമയങ്ങളിൽ സ്ഥിതി കൂടുതൽ സങ്കീർണ്ണമാകും.

ഇക്കാര്യങ്ങൾ കണക്കിലെടുത്ത് പാലത്തിന്റെ ഉയരം അടിയന്തരമായി പുനർനിർണയിക്കണമെന്നാണ് ഹൈബിയുടെ ആവശ്യം.