aiyfekm

കൊച്ചി: കനത്ത ചൂടിനെ പ്രതിരോധിക്കാൻ എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിലുള്ള തണ്ണീർ പന്തലിന് ജില്ലയിൽ തുടക്കമായി. എറണാകുളം പബ്ലിക് ലൈബ്രറി ജംഗ്ഷനിൽ ആരംഭിച്ച ആദ്യത്തെ തണ്ണീർ പന്തലിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് നിർവഹിച്ചു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി വി.എസ്. സുനിൽ കുമാർ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി റോക്കി ജിബിൻ, മനുരാജ്, വി. മുരുകൻ, കെ.എ. ബൈജു എന്നിവർ നേതൃത്വം നൽകി.