rotery
റോട്ടറി ഇന്റർനാഷണലിന്റെ സർവീസ് എബൗവ് സെൽഫ് പുരസ്‌കാരം കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിക്ക് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ വിജയകുമാർ സമ്മാനിക്കുന്നു .

കൊച്ചി: റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3201ന്റെ ഈ വർഷത്തെ സർവീസ് എബൗവ് സെൽഫ് അവാർഡ് റോട്ടറി അംഗം കൂടിയായ പ്രമുഖ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിക്കു സമ്മാനിച്ചു. റോട്ടറി 3201 ഡിസ്ട്രിക്ട് ഗവർണർ വിജയകുമാർ അവാർഡ് കൈമാറി. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ വഴി ആയിരത്തോളം വീടുകൾ റോട്ടറി നിർമ്മിച്ചു നൽകിയിട്ടുണ്ട്. ചടങ്ങിൽ റോട്ടറി മുൻ ഗവർണറും ട്രെയിനറുമായ എ.വി. പതി, ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് സുന്ദരവടിവേലു, ഡിസ്ട്രിക്ട് ഗവർണർ നോമിനി ചെല്ല രാഖവേന്ദ്രൻ, ഡോ.ജി.എൻ. രമേശ്, മുൻ ഗവർണർമാരായ ബേബി ജോസഫ്, ഡോ. അജയകുമാർ, രാജ്മോഹൻ നായർ, ഡിസ്ട്രിക്ട് ഡയറക്ടർ അരവിന്ദ്, അസിസ്റ്റന്റ് ഗവർണർമാർ, പ്രസിഡന്റുമാർ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.