തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ ഉച്ചശീവേലി ഇനി മുതൽ രാവിലെ 10.45ന് നടക്കും. 11 മണിയോടെ ക്ഷേത്രം അടയ്ക്കും. ഉച്ചശീവേലി സാധാരണ ഉച്ചയ്ക്ക് 12 മണിക്കാണ് നടക്കേണ്ടതെങ്കിലും കരിങ്കല്ല് പാകിയ പ്രദക്ഷിണ വഴിയും മണൽപാകിയ മുറ്റവും തന്ത്രിമാർക്കും താളവാദ്യക്കാർക്കും ഭക്തർക്കും പങ്കെടുക്കാൻ കഴിയാത്തവിധം ചൂടുപിടിച്ചു. വേനൽച്ചൂട് കടുത്തതിനെ തുടർന്ന് തന്ത്രിയുടെ അനുമതിയോടെയാണ് സമയമാറ്റമെന്ന് ദേവസ്വം ഓഫീസർ സുധീർ മേലേപ്പാട്ട് പറഞ്ഞു.