കൊച്ചി: കേരള കോൺഗ്രസ് (ബി) സ്ഥാപകനേതാവും മുൻമന്ത്രിയുമായ ആർ. ബാലകൃഷ്ണപിള്ളയുടെ ചരമവാർഷികദിനം തൃക്കാക്കര മണ്ഡലം കമ്മിറ്റി സ്മൃതിദിനമായി ആചരിച്ചു. ജില്ലാ സെക്രട്ടറി വി.ടി. വിനീത് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ഡോ. ആഷിത അദ്ധ്യക്ഷത വഹിച്ചു. ആർ. രാഹുൽ, മരിയ വിൻസെന്റ്, ജെൽസൺ ഡീസൽവ, ജോബി, അജീഷ്, അർജിത്, അമൽ അനിൽകുമാർ, മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു.