കൊച്ചി: ഐ.എൻ.ടി.യു.സി യുടെ 78- ാം സ്ഥാപകദിനം ആഘോഷിച്ചു. ഐ.എൻ.ടി.യു.സി ഭവനിൽ കൂടിയ യോഗത്തിൽ കേക്ക് മുറിച്ച് സംസ്ഥാന സെക്രട്ടറി ടി.കെ. രമേശൻ ഉദ്ഘാടനം ചെയ്തു. പതാക ഉയർത്തലിനു ശേഷം ചേർന്ന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഇ. തറുവായി കുട്ടി അദ്ധ്യക്ഷത വഹിച്ചു. ആന്റണി പട്ടണം, ശിവശങ്കരൻ നായർ ,സൈമൺ ഇടപ്പള്ളി, ബാബു സാനി, ടി.കെ. കരീം, എം. ബാലചന്ദ്രൻ, പ്രഭാ നിക്‌സൺ, ഷാനവാസ്. വി.ബി, സനൂപ് ഇലഞ്ഞിക്കൽ, ജോണി സേവ്യർ, അഷ്‌കർ, സുനിൽ കുമാർ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.