bhavan

കൊച്ചി: ഭവൻസ് സെക്കൻഡറി, സീനിയർ സെക്കൻഡറി സ്‌കൂളുകളുടെ ദേശീയ ക്യാമ്പ് ആറിന് എരൂർ ഭവൻസ് വിദ്യാമന്ദിറിൽ ആരംഭിക്കും. രാവിലെ 9ന് ഭാരതീയ വിദ്യാഭവൻ മുംബയ് ട്രസ്റ്റി ഡോ. ദിനേശ് കെ. ദഫ്‌റ്റേരി മുഖ്യാതിഥിയാകും. കൊച്ചി ഭാരതീയ വിദ്യാഭവൻ ചെയർമാൻ വേണുഗോപാൽ സി ഗോവിന്ദ് അദ്ധ്യക്ഷത വഹിക്കും. ഇ.രാമൻകുട്ടി ആമുഖ പ്രഭാഷണം നടത്തും. ക്യാമ്പ് ഡയറക്ടറും ഭവൻസ് ഏരൂർ പ്രിൻസിപ്പലുമായ ഇ. പാർവതി, വൈസ് പ്രിൻസിപ്പൽ ഇന്ദ്രാണി ഹരിദാസൻ എന്നിവർ നേതൃത്വം നൽകും. 59 വിദ്യാലയങ്ങളിലെ 352 വിദ്യാർത്ഥികളും 71 അദ്ധ്യാപകരും പങ്കെടുക്കും. 11നു സമാപിക്കും.