recca

കൊച്ചി: കാലിക്കറ്റ് റീജിണൽ എൻജിനിയറിംഗ് കോളേജ് (എൻ.ഐ.ടി) പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്‌മയായ നിറ്റ്കാ കൊച്ചിൻ ഘടകത്തിന്റെ കുടുംബസംഗമവും അവാർഡ് ദാനവും കാക്കനാട് റെക്കാ ക്ലബിൽ നടന്നു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ സി.ഇ.ഒയും ആ.ഇ.സി പൂർവ വിദ്യാർത്ഥിയുമായ ശ്രീകുമാർ കെ. നായർ മുഖ്യാതിഥിയായി. മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്‌കാരം എൻ.ഐ.ടി കാലിക്കറ്റ് വിദ്യാർത്ഥിനി ഡോ. അഞ്ജു ജോസ് ടോമിന് സമ്മാനിച്ചു. വിദ്യാഭാസ, സാങ്കേതിക മേഖലകൾക്ക് പുറമെ സാമൂഹ്യക്ഷേമ മേഖലയിലും നിറ്റ്കാ കൊച്ചിൻ പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് ഡാരിൽ ആൻഡ്രൂ, സെക്രട്ടറി സന്തോഷ് മേലേകളത്തിൽ എന്നിവർ അറിയിച്ചു.