അങ്കമാലി: 2023-24 സാമ്പത്തിക വർഷം പദ്ധതി നിർവഹണത്തിൽ 82.36% ചെലവഴിച്ച് അങ്കമാലി ബ്ലോക്കിൽ ഒന്നാം സ്ഥാനവും ജില്ലയിൽ മൂന്നാം സ്ഥാനവും തുറവൂർ ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. ശനിയാഴ്ച രാത്രി ലഭ്യമായ അലോട്ട്മെന്റ് തുകയുടെ ബില്ലുകൾ 25. 3.2024 തിങ്കളാഴ്ച ട്രഷറിയിൽ നൽകിയെങ്കിലും ബില്ലുകൾ മാറുന്നതിനു ട്രഷറിക്ക് സർക്കാരിൽ നിന്ന് നിർദ്ദേശം ലഭ്യമാകാത്തതിനാൽ ബില്ലുകൾ ഒന്നും തന്നെ പാസാക്കി നൽകിയില്ല. ബില്ലുകൾ യഥാസമയം പാസാകുമായിരുന്നുവെങ്കിൽ 100 ശതമാനം പദ്ധതി ചെലവ് കൈവരിക്കുവാൻ സാധിക്കുമായിരുന്നുവെന്ന് അധി​കൃതർ പറഞ്ഞു. കൂടാതെ നികുതി പിരിവിൽ 97.32ശതമാനം കരസ്ഥമാക്കി ബ്ലോക്കിൽ മൂന്നാം സ്ഥാനവും തുറവൂര്‍ ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി