വൈപ്പിന്‍: കെ.എല്‍. സി. എ. ഓച്ചന്തുരുത്ത് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വൈപ്പിന്‍ - മുനമ്പം സംസ്ഥാന പാതയിലൂടെ 16ന് അഖില കേരള മിനി വൈപ്പിന്‍ മാരത്തണ്‍ സംഘടിപ്പിക്കും. സംഘാടക സമിതി രൂപീകരണ യോഗം സംസ്ഥാന സെക്രട്ടറി ബിജു ജോസി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ലൈജു കളരിക്കല്‍ അദ്ധ്യക്ഷത വഹിച്ചു.
സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സൈമണ്‍ അട്ടിപ്പേറ്റി, ആന്റണി സാബു വാര്യത്ത്, ആന്റണി ബാബു അട്ടിപ്പേറ്റി, ഡെല്‍സി ആന്റണി എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി ആന്റണി കളരിക്കല്‍, സൈമണ്‍ അട്ടിപ്പേറ്റി (രക്ഷാധികാരികള്‍) , ലൈജു കളരിക്കല്‍ (ചെയര്‍മാന്‍) ആന്റണി ബാബു വാര്യത്ത് (ജനറല്‍ കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.