sufiyan

കൊച്ചി: അതൊരു കുഞ്ഞാണെന്ന് മനസിൽ പോലും ചിന്തിച്ചില്ല. വണ്ടിയിടിച്ച പൂച്ചയാണെന്നാണ് ആദ്യം കരുതിയതെന്ന് സമീപത്തെ ശാന്തിനിലയം ഫ്ലാറ്റിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി സൂഫിയാൻ പറയുന്നു. സ്വകാര്യ ചാനലിലെ ജീവനക്കാരനായ ഫ്ലാറ്റ് സെക്രട്ടറി അഖിലിന്റെ സുഹൃത്താണ് സൂഫിയാൻ. അവിടെയെത്തുമ്പോൾ സൂഫിയാൻ കാണാറുള്ള പൂച്ചയാണെന്നാണ് ആദ്യം കരുതിയത്.

അഖിലിനൊപ്പം രാവിലെ ചായകുടിയ്ക്കാൻ പുറത്തുപോയപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹം ആദ്യം കണ്ട ജിതിനും ശാന്തി നിലയം ഫ്ലാറ്റിലെ സെക്യൂരിറ്റി മോഡിയും ഇവിടെയുണ്ടായിരുന്നു. മൃദേഹം കണ്ട് അമ്പരന്നുപോയി.

കുട്ടിയുടെ കഴുത്ത് നീലയും വെള്ളയും നിറത്തിലുള്ള തുണി വരിഞ്ഞുമുറുക്കിയ നിലയിലായിരുന്നു. വാഹനത്തിന്റെ ടയറിന്റെ പാട്‌ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന്‌ സമീപത്തെ പ്ലാസ്‌റ്റിക്ക്‌ കവറിനു മുകളിൽ കണ്ടു.
മൃതദേഹം വലിച്ചെറിഞ്ഞ വൻശിക അപ്പാർട്ട്‌മെന്റ്‌സിന്റെ നേരെ എതിർവശത്താണ്‌ ശാന്തിനിലയം ഫ്ലാറ്റ്‌.