വൈപ്പിൻ: ശ്രദ്ധിക്കപ്പെടാതെ പൊരിവെയിലിൽ കിടന്നിരുന്ന മുട്ട കോഴി അടയിരിക്കാതെ തന്നെ വിരിഞ്ഞു. എടവനക്കാട് വാച്ചാക്കലിൽ പള്ളിപ്പുറം റംലത്ത് മാഹിന്റെ വീട്ടിലാണ് വെയിലേറ്റ് മുട്ടവിരിഞ്ഞത്.
കോഴിവളർത്തലും പച്ചക്കറിക്കൃഷിയും ചെയ്യുന്ന റംലത്ത് കോഴിക്കൂട്ടിൽനിന്ന് മുട്ടകൾ ശേഖരിക്കുന്നതിനിടെയാണ് താഴെ മണ്ണിൽഅല്പം താഴ്ന്നുകിടന്ന മുട്ട ശ്രദ്ധയിൽപ്പെട്ടത്. പഴക്കം തോന്നിയതിനാൽ അതുമാത്രം കടലാസ് പെട്ടിയിലാക്കി കോഴിക്കൂടിന് സമീപം മാറ്റിവച്ചു. കഴിഞ്ഞദിവസം കോഴിക്കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയപ്പോഴാണ് അന്തരീക്ഷത്തിലെ ചൂടുകൊണ്ട് തന്നെ വിരിഞ്ഞതായി കണ്ടതെന്ന് റംലത്ത് പറഞ്ഞു.