അങ്കമാലി :പൂതംകുറ്റി സെന്റ് മേരീസ് പള്ളിയുടെ കീഴിലുള്ള വെള്ളപ്പാറ സെന്റ് ജോർജ് കുരിശിൻതൊട്ടിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഇന്നും നാളയുമായി ആഘോഷിക്കും. ഇന്ന് രാവിലെ 8.15 ന് വി. കുർബ്ബാനയെത്തുടർന്ന് വികാരി ഫാ. ഡോൺ പോൾ പെരുന്നാൾ കൊടി കയറ്റും. വൈകീട്ട് 6.45ന് സന്ധ്യപ്രാർത്ഥന, തുടർന്ന് 7.30ന് സെന്റ് തോമസ്, സെന്റ് ജോർജ്ജ്, സെന്റ് ഇഗ്‌നാത്തിയോസ് എന്നീ പ്രാർത്ഥനയോഗങ്ങളുടെ സംയുക്ത വാർഷികസമ്മേളനം നടക്കും. ഫാ. എൽദോസ് വർക്കി, ഫാ. എൽദോ പാലയിൽ എന്നിവർ പ്രസംഗിക്കും. നാളെ രാവിലെ കുരിശിൻതൊട്ടിയിലേയ്ക്ക് പ്രദക്ഷിണം നടക്കും.