aster
എക്‌സിമർ ലേസർ ആൻജിയോപ്ലാസ്റ്റിയെക്കുറിച്ച് വിശദീകരിക്കുന്നതിനുള്ള വാർത്താ സമ്മേളനത്തിൽ ആസ്റ്റർ മെഡ്‌സിറ്റി ഹൃദ്രോഗവിഭാഗം കൺസൾട്ടന്റ് ഡോ.സന്ദീപ്. ആർ, ഹൃദ്രോഗവിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അനിൽകുമാർ, ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ, ഹൃദ്രോഗവിഭാഗം സീനിയർ കൺസൾട്ടന്റ ഡോക്ടർമാരായ ഡോ.രാജീവ്. സി, ഡോ. രാജശേഖർ വർമ്മ എന്നിവർ

കൊച്ചി: ഹൃദ്രോഗചികിത്സയിലെ നൂതനസംവിധാനമായ എക്‌സിമർ ലേസർ ആൻജിയോപ്ലാസ്റ്റി സജ്ജമാക്കി ആസ്റ്റർ മെഡ്സിറ്റി. ഹൃദയധമനികളിലും അനുബന്ധ രക്തക്കുഴലുകളിലും അടിഞ്ഞുകൂടുന്ന രക്തക്കട്ടകളെ നീക്കംചെയ്യുന്നതിനുള്ള സമഗ്രമായ സാങ്കേതികവിദ്യയാണ് പി.എൽ.എസ് എക്‌സിമർ ലേസർ സിസ്റ്റം.

സങ്കീർണമായ സാഹചര്യങ്ങളിൽപ്പോലും വിജയസാദ്ധ്യത നൽകുന്നതാണ് ഈ സാങ്കേതികവിദ്യയുടെ സവിശേഷതയെന്ന് ആസ്റ്റർ അധികൃതർ പറഞ്ഞു. വലിപ്പമേറിയ രക്തക്കട്ടകൾ നീക്കി മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ രക്തയോട്ടം പൂർണമായും പുന:സ്ഥാപിക്കാൻ സഹായിക്കും. ഒരിക്കൽ സ്റ്റെന്റിട്ടഭാഗം വീണ്ടും ചുരുങ്ങുന്നത് തടയും. വീണ്ടും സ്റ്റെന്റ് ഇടേണ്ടിവരുന്നത് ഒഴിവാക്കുന്നു. നടപടിക്രമങ്ങൾ പൂർത്തിയായാൽ 24 മണിക്കൂറിനുള്ളിൽ രോഗിക്ക് വീട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യമൊരുങ്ങും.

ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ, ആസ്റ്റർ മെഡ്സിറ്റി ഹൃദ്രോഗവിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോക്ടർമാരായ ഡോ. അനിൽകുമാർ, ഡോ. രാജീവ്. സി, ഡോ. രാജശേഖർ വർമ്മ, കൺസൾട്ടന്റ് ഡോ. ആർ. സന്ദീപ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.