child


# കസ്റ്റഡിയിലായ യുവതിക്കെതിരെ കൊലക്കുറ്റം
# അവിവാഹിതയുടെ പ്രസവം
കുളിമുറിയിൽ ആരും അറിയാതെ

കൊച്ചി: എറണാകുളം നഗരമദ്ധ്യത്തിലെ അപ്പാർട്ട്‌മെന്റിൽ വീട്ടുകാർ അറിയാതെ പ്രസവിച്ച ആൺകുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ബാൽക്കണിയിലൂടെ അഞ്ചാം നിലയിൽ നിന്ന് റോഡിലേക്ക് എറിഞ്ഞത് 23കാരിയും അവിവാഹിതയുമായ യുവതി. കസ്റ്റഡിയിലായ യുവതിക്കെതിരെ

കൊലക്കുറ്റം ചുമത്തി.എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

ലൈംഗികാതിക്രമത്തിന് ഇരയായെന്ന് യുവതി മൊഴി നൽകി. തൃശൂർ സ്വദേശിയായ യുവാവിനെ പൊലീസ് തെരയുന്നു. ഇയാൾ നർത്തകനാണ്.

പനമ്പിള്ളിനഗർ വിദ്യാനഗർ ലിങ്ക് റോഡിലെ ഫ്ലാറ്റിലാണ് സംഭവം.

പാഴ്സൽ വന്ന കവറിൽ പൊതിഞ്ഞ് മൂന്ന് മണിക്കൂർ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ വലിച്ചെറിയുകയായിരുന്നു. അതിനുമുമ്പ് മൂക്കും വായും അടച്ചുപിടിച്ച് ശ്വാസം മുട്ടിച്ചതായി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. വീഴ്ചയിൽ തലയോട്ടിക്കും താടിയെല്ലിനും പൊട്ടലേറ്റു.

രാവിലെ എട്ടേകാലോടെ

കൊച്ചി കപ്പൽശാലയിലെ ഡ്രൈവർ ജിതിൻകുമാറാണ് രക്തത്തിൽ കുളിച്ചനിലയിൽ മൃതദേഹം കണ്ടത്. സമീപത്തെ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ മോഡിയുടെ സഹായത്തോടെ കൺട്രോൾ റൂമിൽ അറിയിച്ചു. എറണാകുളം സൗത്ത് പൊലീസ് ഉടനെത്തി.

സമീപത്തെ ഫ്ലാറ്റിലെ സി.സി.ടി.വിയിൽ നിന്ന് മൃതദേഹം റോഡിൽ വീഴുന്ന ദൃശ്യങ്ങൾ ലഭിച്ചു. മൃതദേഹം പൊതിഞ്ഞിരുന്ന ആമസോൺ ഡെലിവറി കവറിലെ ബാർകോ‌ഡിൽ നിന്ന് മേൽവിലാസം തിരിച്ചറിഞ്ഞ് റോഡിനോട് ചേർന്നുള്ള അപ്പാർട്ട്‌മെന്റിലെ അഞ്ചാം നിലയിലെ യുവതിയുടെ ഫ്ലാറ്റിൽ പൊലീസ് എത്തി. ഒന്നും അറിയാത്ത മട്ടിലായിരുന്നു യുവതിയുടെ പ്രതികരണം.

കിടപ്പുമുറിയിലും കുളിമുറിയിലും രക്തക്കറ കണ്ടതോടെ ചാേദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.ഏകമകൾ ഗർഭിണിയായിരുന്നെന്ന് അപ്പോഴാണ് രക്ഷിതാക്കൾ അറിഞ്ഞത്

പറമ്പിനെ ഉന്നംവച്ച്

എറിഞ്ഞു, പക്ഷേ...

ഗർഭിണിയായ വിവരം മറച്ചുവച്ചാണ് 23കാരി കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നത്. പുല‌ർച്ചെ അഞ്ചിനും അഞ്ചരയ്ക്കും ഇടയിലാണ് കുളിമുറിയിൽ പ്രസവിച്ചത്. രക്തസ്രാവം ഉണ്ടായതിനാൽ മൂന്ന് മണിക്കൂറോളം കുളിമുറിയിൽ ചെലവഴിച്ചു. കുഞ്ഞിനെ ഒഴിവാക്കണമെന്ന ചിന്തയിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം കവറിൽ പൊതിഞ്ഞു. മരണം ഉറപ്പാക്കാൻ കഴുത്തിൽ ഷാൾ മുറുക്കി. ബാൽക്കണിയിൽ നിന്ന് റോഡിനപ്പുറത്തെ ഒഴിഞ്ഞ പറമ്പിലേക്ക് എറിയാനാണ് ശ്രമിച്ചത്.