കൊച്ചി: മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ളക്ക് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ സ്മരണാഞ്ജലി. സംസ്ഥാന വൈസ് ചെയർമാൻ ജെയിംസ് കുന്നപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണയോഗം നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജോൺ മാത്യു മുല്ലശ്ശേരിൽ, ജനറൽ സെക്രട്ടറിമാരായ എം.എൻ. ഗിരി, എൻ.എൻ. ഷാജി, ജി. ബിനുമോൻ, രഞ്ജിത്ത് ഏബ്രഹാം തോമസ്, സുധീഷ് നായർ, സെക്രട്ടറിമാരായ വി.ആർ സുധീർ, പി.എച്ച്. ഷംസുദീൻ ,അനീഷ് ഇരട്ടയാനി രാജേഷ് പുളിയനത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ആർ. ബാലകൃഷ്ണപിള്ളയുടെ പേരിൽ ഫൗണ്ടേഷൻ രൂപീകരിച്ച് പ്രവർത്തിക്കാൻ സമ്മേളനം തീരുമാനിച്ചു.