പിറവം: സ്വാമി ചിന്മയാനന്ദന്റെ നൂറ്റിയെട്ടാം ജയന്തിയും ആദിശങ്കരാചാര്യരുടെ ജയന്തിയും ആഘോഷിക്കുന്നതിന് ആഗോള ചിന്മയ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചിന്മയ ശങ്കരം 2024ന്റെ വിളംബരം കുറിച്ചുള്ള രഥയാത്രയ്ക്ക് ഇന്ന് തുടക്കമാകും. രാവിലെ 10.30ന് ജഗദ്ഗരു ആദിശങ്കരാചര്യരുടെ ജന്മഗ്രഹം സ്ഥിതി ചെയ്യുന്ന വെളിയനാട് ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷനിൽ നിന്ന് യാത്ര തുടങ്ങും. പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് രഥയാത്ര ഫ്‌ളാഗ് ഒഫ് ചെയ്യും. ചിന്മയ മിഷൻ കേരള അദ്ധ്യക്ഷൻ സ്വാമി വിവിക്താനന്ദ സരസ്വതി ഉൾപ്പെടെ പങ്കെടുക്കും ജില്ലയിലുടനീളം പര്യടനം നടത്തുന്ന യാത്രയ്ക്ക് മേയ് എട്ടിന് ചിന്മയ ശങ്കരത്തിന്റെ പ്രധാനവേദിയായ എറണാകുളത്തപ്പൻ മൈതാനിയിൽ സ്വീകരണം നൽകും.