പറവൂർ: എസ്.എൻ.ഡി.പി യോഗം പടിഞ്ഞാറെ മടപ്ളാതുരുത്ത് തേവുരുത്തിൽ ശ്രീദുർഗ്ഗാദഗവതി, ശ്രീഭദ്രകാളി ക്ഷേത്രത്തിൽ മഹോത്സവത്തിന് ഇന്ന് വൈകിട്ട് 7.15ന് കൊടിയേറും. ക്ഷേത്രം തന്ത്രി മൂത്തകുന്നം സുഗതൻ തന്ത്രിയും ഷമിൽ ശാന്തിയും മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ നാഗരാജാവിനും നാഗയക്ഷിക്കും സുന്ദരയക്ഷിക്കും വിശേഷാൽ നൂറുംപാലും, രാവിലെ പത്തരയ്ക്ക് വിഷ്ണുമായസ്വാമി പീഠംപ്രതിഷ്ഠ, രാത്രി എട്ടിന് വിവിധ കലാപരിപാടികൾ. നാളെ രാവിലെ ഒമ്പതിന് വിഷ്ണുമായസ്വാമി - ഇഷ്ണീരമുത്തപ്പൻ പ്രതിഷ്ഠ, വൈകിട്ട് ഏഴിന് വിഷ്ണുമായസ്വാമിക്ക് കളംപാട്ട്, 6ന് രാവിലെ എട്ടരക്ക് നാരായണീയപാരായണം, വൈകിട്ട് ആറിന് താലം എഴുന്നള്ളിപ്പ് തുടർന്ന് കൈക്കൊട്ടികളി. 7ന് രാവിലെ പത്തിന് ഭസ്മക്കളം, വൈകിട്ട് ഏഴിന് യക്ഷിക്കളം തുടർന്ന് കൈക്കൊട്ടികളി. 8ന് വൈകിട്ട് ഏഴിന് യക്ഷിക്കളം, 9ന് രാവിലെ ഏഴിന് ദേവീമാഹാത്മ്യം, ഒമ്പതിന് ഭദ്രകാളിയിങ്കൽ പഞ്ചവിംശതി അഭിഷേകം, പതിനൊന്നരയ്ക്ക് അമൃതഭോജനം, വൈകിട്ട് ഏഴിന് കുടുംബ യൂണിറ്റ് അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, ഏഴരയ്ക്ക് പഞ്ചവിംശതികലശപൂജ. മഹോത്സവദിനമായ 10ന് രാവിലെ ഏഴിന് ലളിതാസഹസ്രനാമാർച്ചന, എട്ടിന് ശ്രീബലി, പതിനൊന്നിന് പഞ്ചവിംശതികലശപൂജ, വൈകിട്ട് നാലരയ്ക്ക് കാഴ്ചശ്രീബലി, ചെണ്ടമേളം, രാത്രി എട്ടിന് ദീപാരാധന തുടർന്ന് വർണക്കാഴ്ചകൾ. ഒമ്പതിന് കരോക്കെ ഗാനമേള, പുലർച്ചെ ഒന്നിന് ആറാട്ട്, ഗുരുതിക്ക് ശേഷം കൊടിയിറക്ക്.