ആലുവ: ശ്രീമൂലനഗരം കൊണ്ടോട്ടിയിൽ മുൻ ഗ്രാമപഞ്ചായത്തംഗം സുലൈമാൻ ഉൾപ്പെടെയുള്ളവരെ മാരകമായി ആക്രമിച്ച ക്വട്ടേഷൻ ഗുണ്ടാസംഘത്തിനെതിരെ കർശന നടപടിയെടുക്കണമെന്ന് യു.ഡി.എഫ് ആലുവാ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങൾ നോക്കിനിൽക്കെ മാരകായുധങ്ങളുമായി വാഹനത്തിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം പഞ്ചായത്ത് അംഗത്തെ കൂട്ടത്തോടെ ആക്രമിച്ച ശേഷം ജീവൻ നഷ്ടമായി എന്ന് കരുതി കാറിൽ കടന്നു കളയുകയായിരുന്നു. വടക്കേ ഇന്ത്യയി​ലെ അധോലോക സംഘത്തിൻ്റെ ആക്രമണ രീതിയിലുള്ള മിന്നലാക്രമണമാണ് നടന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ആക്രമണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടത്തിയവരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷിക്കണമെന്നും ആവശ്യപ്പട്ടു. ചെയർമാൻ ലത്തീഫ് പുഴിത്തറ, കൺവീനർ എം.കെ.എ. ലത്തീഫ്, അൻവർ സാദത്ത് എം.എൽ.എ, എം.എ. ചന്ദ്രശേഖരൻ, പി.എ. മുജീബ്, ബാബു പുത്തനങ്ങാടി, ഫാസിൽ ഹുസൈൻ, ആൻ്റണി മാഞ്ഞൂരാൻ, എസ്.എൻ. കമ്മത്ത്, പി.എ. മഹ്ബൂബ്, പി.എൻ. ഉണ്ണികൃഷ്ണൻ, തോപ്പിൽ അബു എന്നി​വർ സംസാരി​ച്ചു.