പറവൂർ: മനയ്ക്കപ്പടി എസ്.എൻ. ജിസ്റ്റ് ആർട്സ് കോളേജിൽ പ്ളസ്ടു വിദ്യാർത്ഥികൾക്കായി അടുത്ത വർഷം മുതൽ ഡിഗ്രിതലത്തിൽ കോളേജുകൾ നടപ്പിലാക്കുന്ന പുതിയ പാഠ്യപദ്ധതികളെക്കുറിച്ചുള്ള ഉപരിപഠന സെമിനാർ 6ന് വൈകിട്ട് നാല് മുതൽ ഏഴ് വരെ പറവൂർ മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം.സംശയങ്ങൾ നിവാരണത്തിനായി മുഖാമുഖം പരിപാടിയും ഉണ്ടാകും. ഫോൺ: 0484 2887000.