കൊച്ചി: ഓൾ കേരള ബ്രാഹ്മണ ഫെഡറേഷൻ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച സർഗോത്സവ് 2024 എന്ന സാംസ്‌കാരിക സാമൂഹിക പരിപാടി സംഘടിപ്പിക്കും. എറണാകുളം ഡി.എച്ച് ഗ്രൗണ്ടിലെ ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ ആണ് പരിപാടി. തനതു വിഭവങ്ങളും കരകൗശലവസ്തുക്കളും വിപണനത്തിനൊരുക്കും. രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ എ.കെ.ബി.എഫ് വനിതാ വേദി കോഓർഡിനേറ്റർ കെ.പി. ഉമാദേവി അദ്ധ്യക്ഷത വഹിക്കും. ഓൾ ഇന്ത്യാ ബ്രാഹ്മണ ഫെഡറേഷൻ പ്രസിഡന്റ് ഡോ. പ്രദീപ് ജ്യോതി ഉദ്ഘാടനം നിർവ്വഹിക്കും. രാവിലെ 10.30 മുതൽ ഭരതനാട്യം, കോലാട്ടം , ഭക്തിഗാനം, വളയവന്ത് പാട്ട്, ഭജന തുടങ്ങിയവ അരങ്ങേറും. പ്രവേശനം സൗജന്യം. ഫോൺ: 9895127938