ചോറ്റാനിക്കര : അമ്പാടിമല വായനശാലയുടെ അഞ്ചാം വാർഷിക ആഘോഷമായ ബോധി ഫെസ്റ്റിന്റെ ഭാഗമായി 12 ന് രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന അവധിക്കാല വിനോദ വിജ്ഞാന ക്യാമ്പായ രസതന്ത്രത്തിനോടനുബന്ധിച്ച് ചിത്ര ശില്പ കലാ ക്യാമ്പും കുട്ടികളുടെ ചിത്രരചനാ മത്സരവും നടന്നു. പ്രശസ്ത ചിത്ര ശില്പ കലാകാരൻ ശിവദാസ് എടക്കാട്ടുവയൽ നേതൃത്വം നൽകി. വിവരങ്ങൾക്ക്: 95621494 39 , 9747 235186.